സമാധാനത്തിനുള്ള നൊബേല്‍ ആണവായുദ്ധ വിരുദ്ധ സംഘടനക്ക്

Posted on: October 6, 2017 2:58 pm | Last updated: October 7, 2017 at 9:34 am

ഒസ്‌ലോ: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിച്ചു. ആണാവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഐസിഎഎന്‍ (ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ്) സംഘടനക്കാണ് അവാര്‍ഡ്. 2007ല്‍ ആസ്‌ത്രേലിയയിലെ മെല്‍ബണിലാണ് സംഘടന രൂപം കൊണ്ടത്.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയാണ് ആസ്ഥാനം. 101 രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ ഇതര കൂട്ടായ്മയാണ് ഐസിഎഎന്‍. ഓസ്‌ലോയില്‍ ഡിസംബര്‍ പത്തിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.