പെട്രോള്‍, ഡീസല്‍ വില 2 രൂപ കുറച്ചു

Posted on: October 3, 2017 8:09 pm | Last updated: October 3, 2017 at 8:33 pm

ന്യൂഡല്‍ഹി: എക്‌സൈസ് നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയതോടെ പെട്രോള്‍, ഡീസല്‍ വില 2 രൂപ കുറച്ചു. വില കുറയാന്‍ കളമൊരുങ്ങിയത്. ഡീസല്‍ വില റെക്കോര്‍ഡിലെത്തിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നികുതി കുറക്കാന്‍ നിര്‍ബന്ധിതരായത്.

ദിവസവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില മാറ്റുന്ന സംവിധാനം നിലവില്‍ വന്നതോടെ വില വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സെസ് നികുതിയില്‍ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കന്നത്.