International
മദ്യരാജാവ് വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
		
      																					
              
              
            ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയെ സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റ ്‌ചെയ്ത് ജാമ്യത്തില്‍ വിട്ടു. ലണ്ടനിലെ വസതിയില്‍ നിന്നാണ് മല്യയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു.
9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ മല്യക്കെതിരെ ഇന്ത്യയിലെ കോടതികള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആറോളം അറസ്റ്റ് വാറണ്ടുകള്‍ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ഇതിനിടെ 2016 മാര്‍ച്ചില്‍ മല്യ രാജ്യം വിടുകയായിരുന്നു.
ഈ വര്‍ഷം ഏപ്രില്‍ 18നും മല്യ അറസ്റ്റിലായിരലുന്നു. സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ അന്നും ജാമ്യത്തില്‍ വിടുകയാണുണ്ടായത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

