രാജീവിന്റെ കൊലപാതകം; അഡ്വ.ഉദയഭാനുവിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ട്

Posted on: October 2, 2017 7:58 pm | Last updated: October 3, 2017 at 10:51 am

പാലക്കാട്:ചാലക്കുടി രാജീവ് വധക്കേസില്‍ മൂന്ന് പ്രതികള്‍ പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിനെതിരെ മൊഴിനല്‍കിയെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത ഷൈജു,ജോണി,രഞ്ജിത്ത് എന്നിവരുടെ മൊഴികളിലാണ് ഉദയഭാനുവിനെതിരെ പരാമര്‍ശമുള്ളത്.

രാജീവിനെ തട്ടിക്കൊണ്ടുവന്നത് അഡ്വ.ഉദയഭാനുവിന് വേണ്ടികൂടെയാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദയഭാനുവിനെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.