Connect with us

Gulf

യു എ ഇ ഭരണകൂടത്തിന് ഇന്ത്യയില്‍ വിശ്വാസം

Published

|

Last Updated

ദുബൈ: യു എ ഇ ഭരണാധികാരികള്‍ക്ക് ഇന്ത്യയോടുള്ള വിശ്വാസം ഏറെയാണെന്ന യു എ ഇ സാംസ്‌കാരിക, വൈജ്ഞാനിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ പറഞ്ഞു. വാണിജ്യ, വ്യവസായ, സാംസ്‌കാരിക രംഗങ്ങളിലെ ശക്തമായ ബന്ധം ഇരു രാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തികരംഗത്തുണ്ടാക്കിയത് വന്‍ വികസനമാണ്.

നിരന്തരമായ ഇടപെടലുകളിലൂടെ ഇപ്പോഴുള്ള ഭരണാധികാരികള്‍ ആ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും ശൈഖ് നഹ്‌യാന്‍ പറഞ്ഞു. ദുബൈയില്‍ ഇന്ത്യ യു എ ഇ സാമ്പത്തിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നഹ്‌യാന്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ വിശിഷ്ടാതിഥിയായി അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെത്തിയത് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ആ സമയത്ത് തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിയില്‍, രാജ്യങ്ങള്‍ക്കിടയിലെ താത്പര്യങ്ങള്‍ സുശക്തമാകുന്ന നിരവധി കാര്യങ്ങള്‍ ഉള്‍കൊള്ളുന്നുണ്ടെന്നും ശൈഖ് നഹ്‌യാന്‍ പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനമാണ് യു എ ഇക്കുള്ളത്. ഇന്ത്യയിലേക്കെത്തുന്ന വിദേശനാണ്യത്തിന്റെ കാല്‍ഭാഗവും യു എ ഇയില്‍ നിന്നാണെന്നത് ശ്രദ്ധേയമാണെന്നും ശൈഖ് വ്യക്തമാക്കി.

 

 

 

---- facebook comment plugin here -----

Latest