ആരവമൊഴിഞ്ഞ ഗ്യാലറിക്ക് മുന്നിലും ബാഴ്‌സക്ക് ആവേശ ജയം

Posted on: October 2, 2017 10:31 am | Last updated: October 2, 2017 at 10:31 am

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണക്കും ജയം. റയല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എസ്പാനിയോളിനെയും ബാഴ്‌സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലാസ് പാല്‍മസിനെയുമാണ് തോല്‍പ്പിച്ചത്. വലന്‍സിയ അത്‌ലറ്റിക്കോ ബില്‍ബാവോയെ 3-2ന് തോല്‍പ്പിച്ചു. എട്ട് ഗോള്‍ പിറന്ന റയല്‍ ബെറ്റിസ്- റയല്‍ സോസിഡാഡ് മത്സരം 4-4ന് സമനിലയില്‍ പിരിഞ്ഞു. ഇരട്ട ഗോളുകള്‍ നേടിയ ഇസ്‌കോയാണ് റയലിന്റെ വിജയശില്‍പ്പി. 30, 71 മിനുട്ടുകളിലാണ് താരം സ്‌കോര്‍ ചെയ്തത്.

സ്പാനിഷ് ലാലിഗയില്‍ തുടര്‍ച്ചയായ ഏഴാം ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. കാറ്റലോണിയയിലെ ഹിത പരിശോധനയെ തുടര്‍ന്ന് കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചില്ല. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളുകളാണ് ബാഴ്‌സക്ക് ജയം സമ്മാനിച്ചത്. 70, 77 മിനുട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്. 49ാം മിനുട്ടില്‍ ബുസ്‌ക്വറ്റ്‌സ് പട്ടിക പൂര്‍ത്തിയാക്കി.

ഏഴ് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. 16 പോയിന്റുമായി സെവിയ്യ രണ്ടാം സ്ഥാനത്തും 15 പോയിന്റുമായി വലന്‍സിയ മൂന്നാം സ്ഥാനത്ത്ുമാണ്. അത്‌ലറ്റിക്കോ മഡ്രിഡാണ് നാലാം സ്ഥാനത്ത്.