റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ രാജ്യം വിട്ടെന്ന് സൂചന

Posted on: October 1, 2017 11:15 am | Last updated: October 1, 2017 at 4:08 pm

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ മുഖ്യ സൂത്രധാരന്‍ ജോണി രാജ്യം വിട്ടെന്ന് സൂചന. ജോണിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. മൂന്ന് രാജ്യങ്ങളുടെ വിസ ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

യുഎഇ, ഓസ്‌ട്രേലിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലെ ഇയാള്‍ക്കുള്ളത്. യുഎഇ, ഓസ്‌ട്രേലിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലെ വിസയാണ് ഇയാള്‍ക്കുള്ളത്. ചക്കര ജോണി എന്നറിയപ്പെടുന്ന ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

സാക്ഷികളാരും ഇല്ലാതിരിക്കാന്‍ അയല്‍ക്കാര്‍ പോകുംവരെ കാത്തിരുന്നാണ് പ്രതികള്‍ രാജീവിനെ തട്ടിക്കൊണ്ടുവന്നത്. മഹാനവമിയായതിനാല്‍ രാജീവിന്റെ തോട്ടത്തിലും വാടകവീട്ടിലും അയല്‍പക്കത്തും ആരുമുണ്ടാകില്ലെന്ന് വിശ്വസിച്ചാണ് പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തതതും. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോറിക്ഷയിലാണ് നാലുപേര്‍ എത്തിയത്. കൃത്യം നടത്തിയശേഷം വാതില്‍ പൂട്ടി താക്കോല്‍ പൂട്ടിനടുത്തുതന്നെ വെച്ചാണ് സംഘം പോയത്.