Connect with us

National

ഇന്ത്യയിലേക്ക് ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ നിര്‍മിച്ച തുരങ്കം കണ്ടെത്തി

Published

|

Last Updated

ശ്രീനഗര്‍ : ജമ്മു കശ്മിരീലെ അര്‍ണിയ സെക്ടറില്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാകത്തില്‍ തയാറാക്കിയ തുരങ്കം അതിര്‍ത്തി രക്ഷാസേനയുടെ പരിശോധനയില്‍ കണ്ടെത്തി. ഏതാനും ദിവസങ്ങളായി പാക്ക് സൈന്യം തുടര്‍ച്ചയായി വെടിവയ്പും ഷെല്ലിങ്ങും നടത്തുന്ന പ്രദേശത്താണ് തുരങ്കം കണ്ടെത്തിയത്. പാക്കിസ്ഥാനില്‍നിന്നും ഭീകരര്‍ നുഴഞ്ഞുകയറുന്നതു തടയാനായി നിയമിച്ച വേലിയുടെ തൊട്ടു താഴെയാണ് 14 അടിയോളം നീളമുള്ള തുരങ്കം നിര്‍മിച്ചിരിക്കുന്നത്.

ഇന്ത്യയിലേക്ക് നിരന്തരമായി ഭീകരരെ കയറ്റിവിട്ട് ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് ഈ തുരങ്കം നിര്‍മിച്ചതെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തിവേലിയോടു ചേര്‍ന്നുള്ള പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനിടെ രാജ്യാന്തര അതിര്‍ത്തിയിലെ വിക്രം, പട്ടേല്‍ പോസ്റ്റുകള്‍ക്കിടയിലാണ് തുരങ്കം ശ്രദ്ധയില്‍പ്പെട്ടത്.