Connect with us

Kerala

കശാപ്പ് നിരോധനം; വിജ്ഞാപനത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുന്നു

Published

|

Last Updated

ഡല്‍ഹി: കന്നുകാലി കശാപ്പ് വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. കേരളം ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളുടെ അഭിപ്രായമാണ് തേടിയത്. മെയ് 23ല്‍ പുറത്തിറക്കിയ വിജ്ഞാപനത്ത കുറിച്ചാണ് കേന്ദ്രം അഭിപ്രായം ആരാഞ്ഞത്. സംസ്ഥാനങ്ങള്‍ അവരുടെ അഭിപ്രായം കേന്ദ്രത്തിന് എഴുതി അക്കണം. ഈ അഭിപ്രായം കൂടി കണക്കിലെടുത്ത് കരടില്‍ ഭേദഗതി കൊണ്ട് വരുമെന്നാണ് കേന്ദ്രം അറിയിച്ചത്.

രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാങ്ങള്‍ ശക്തമായ പ്രതിഷേധങ്ങള്‍ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്തെ പൗരന്‍മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാമെന്നും, ഭരണഘടനാ വിരുദ്ധമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

രാജ്യവ്യാപകമായി കശാപ്പിന് കന്നുകാലികളെ വില്‍ക്കുന്നതിന് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കശാപ്പിനായി ഇനി മുതല്‍ പശുക്കളെ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു പുതിയ വിജ്ഞാപനം. പശുക്കളെ കൈമാറേണ്ടത് ക്ഷീരകര്‍ഷകര്‍ക്ക് ആയിരിക്കണമെന്നും ഇതിനെ ഉപയോഗിക്കേണ്ടത് കാര്‍ഷിക ആവശ്യങ്ങള്‍ക്കായിരിക്കണമെന്നുമാണ് വിജ്ഞാപനത്തില്‍ പറയുന്നത്. മാദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലായിരുന്നു വിജ്ഞാപനം. ഇതിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് മാറ്റാന്‍ തയ്യാറായിരിക്കുന്നത്.

Latest