മോചനത്തിന് പണം നല്‍കിയോ എന്നറിയില്ല: ഫാദര്‍ ടോം ഉഴുന്നാലില്‍

Posted on: September 28, 2017 5:07 pm | Last updated: September 28, 2017 at 11:55 pm
ടോം ഉഴുന്നാലിൽ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു. ചിത്രത്തിന് കടപ്പാട്: എഎൻഎെ

ന്യൂഡല്‍ഹി: തന്റെ മോചനത്തിന് ഭീകരര്‍ക്ക് മോചനദ്രവ്യം നല്‍കിയോ എന്ന് അറിയില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. തന്നെ ഭീകരര്‍ മര്‍ദിച്ചിരുന്നില്ലെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തുടക്കത്തില്‍ തന്നെ ആര് രക്ഷിക്കുമെന്നാണ് ഭീകരര്‍ ചോദിച്ചത്. ചര്‍ച്ചോ ഗവണ്‍മെന്റൊ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അവര്‍ എന്നെ ദേഹോപദ്രവം ചെയ്തിരുന്നില്ല. എനിക്ക് ഭക്ഷണവും തന്നിരുന്നു. തന്നെ പിടികൂടിയ ഭീകരര്‍ക്ക് നല്ലത് വരട്ടെ എന്നാണ് ഇപ്പോള്‍ പ്രാര്‍ഥിക്കുന്നതെന്നും ഉഴുന്നാലില്‍ പറഞ്ഞു.

എല്ലാവര്‍ക്കും നന്ദി അറിയിച്ച ഫാദര്‍ ഉഴുന്നാലില്‍, എല്ലാവരുടെയും പ്രാര്‍ഥനയാണ് തന്നെ രക്ഷിച്ചതെന്ന് കൂട്ടിച്ചേര്‍ത്തു.