പെട്രോളും ഡീസലും ഇനി വീട്ടിലെത്തിക്കുമെന്ന് പെട്രോളിയം മന്ത്രി

Posted on: September 27, 2017 9:24 pm | Last updated: September 28, 2017 at 9:26 am

ന്യൂഡല്‍ഹി: പെട്രോളും ഡീസലും വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഐടിടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെ ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിന്റെ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയിലെ ഇര്‍മ,ഹാര്‍വി ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.