Connect with us

Kerala

കെ ആര്‍ അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Published

|

Last Updated

തിരുവനന്തപുരം: സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങള്‍ക്ക് പൊതുവിലും ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സി.എം.പി. ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്റെ നിര്യാണം മൂലമുണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന അരവിന്ദാക്ഷന്‍ അക്കാലത്ത് കേരളത്തിലെ പൊതു വിദ്യാര്‍ഥിയുവജന സമൂഹത്തിന്റെയാകെ സ്‌നേഹാദരങ്ങള്‍ നേടിയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വന്ന അദ്ദേഹം നാടിന്റെയും ജനങ്ങളുടെയും താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങള്‍ക്ക് പൊതുവിലും ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സി.എം.പി. ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്റെ നിര്യാണം മൂലമുണ്ടായിട്ടുള്ളത്. വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന അരവിന്ദാക്ഷന്‍ അക്കാലത്ത് കേരളത്തിലെ പൊതു വിദ്യാര്‍ഥിയുവജന സമൂഹത്തിന്റെയാകെ സ്‌നേഹാദരങ്ങള്‍ നേടിയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വന്ന അദ്ദേഹം നാടിന്റെയും ജനങ്ങളുടെയും താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു.

സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. സംസ്ഥാന സഹകരണ ബാങ്കിനെ ഒരു പ്രത്യേക ഘട്ടത്തില്‍ അദ്ദേഹം നയിച്ചു.
ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള ശ്രദ്ധേയമായ നടപടികളുമായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് അരവിന്ദാക്ഷന്റെ നിര്യാണം എന്നത് ഇടതുപക്ഷത്തിന് പൊതുവില്‍ ദുഃഖം ഉണ്ടാക്കുന്നതാണ്. ഊര്‍ജ്ജസ്വലനായ സംഘാടകന്‍, നല്ല പ്രഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു അരവിന്ദാക്ഷന്‍. അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

Latest