Connect with us

Kerala

സിഎംപി നേതാവ് കെ.ആര്‍.അരവിന്ദാക്ഷന്‍ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍(66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. മൃതദേഹം കോട്ടയത്തെ വസതിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വൈകീട്ട് നാല് മണിക്ക് കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പില്‍ നടക്കും.

കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മികച്ച സഹകാരിയായിരുന്നു കെ.ആര്‍ അരവിന്ദാക്ഷന്‍.

കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയപ്രവേശനം. എംവി രാഘവന്‍ സിപിഐഎമ്മില്‍ നിന്ന് വിട്ട് സിഎംപി രൂപീകരിച്ചപ്പോള്‍ അതിനൊപ്പം ചേര്‍ന്നു. 1986ല്‍ സിപിഐഎം വിടുമ്പോള്‍ അരവിന്ദാക്ഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയംഗമായിരുന്നു. തുടര്‍ന്ന് സിഎംപിയുടെ പ്രധാന നേതാക്കളിലൊരാളായി പ്രവര്‍ത്തിച്ചു. സിഎംപി പിളര്‍ന്നപ്പോള്‍ എല്‍ഡിഎഫിനൊപ്പം നിലകൊണ്ടു.

---- facebook comment plugin here -----

Latest