അഞ്ച് കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

Posted on: September 27, 2017 12:50 am | Last updated: September 26, 2017 at 10:48 pm

ബെംഗളൂരു: അഞ്ച് കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ജയനഗറിലെ ആഷിമ (50), ബെല്ലാരിയിലെ കലിംഗപ്പ (35), നെലജെദ്രഹള്ളിയിലെ മഞ്ജുനാഥ് (58) എന്നിവരെ മഹാലക്ഷ്മി ലേഔട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്. മഹാലക്ഷ്മി ലേഔട്ട് സ്വിമ്മിംഗ് പൂളിന് സമീപം പഴയ നോട്ടുകള്‍ കൈമാറി പുതിയത് വാങ്ങാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.