സുല്‍ത്താന്‍ വാക്കു പാലിച്ചു; ഷാര്‍ജയിലെ ജയിലുകളില്‍ നിന്ന് 149 പേരെ മോചിപ്പിക്കും

Posted on: September 26, 2017 10:10 pm | Last updated: September 27, 2017 at 11:06 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ വാക്ക് പാലിച്ച് ഷാര്‍ജ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി. മുഖ്യമന്ത്രിക്ക് നല്‍കിയ വാക്ക് പാലിച്ച് സുല്‍ത്താന്‍ ഷാര്‍ജയിലെ ജയിലുകളില്‍ നിന്ന് 149 പേരെ മോചിപ്പിക്കും. ഈ ആനുകൂല്യം ലഭിക്കുക ചെറിയ കുറ്റങ്ങളില്‍ ശിക്ഷക്കപ്പെട്ടവര്‍ക്കാണ്. പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരം ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരേയും ജയിലുകളില്‍ നിന്ന് മോചിപ്പിക്കുമെന്നു ഷാര്‍ജ സുല്‍ത്താന്‍ പ്രഖ്യാപിച്ചു.

നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് ഷാര്‍ജയില്‍ തന്നെ നല്ല ജോലി നല്‍കുമെന്നും സുല്‍ത്താന്‍ അറിയിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിലായിരുന്നു ഷാര്‍ജ സുല്‍ത്താന്റെ സുപ്രധാന പ്രഖ്യാപനം.