പി വി സിന്ധുവിനെ പത്മഭൂഷൺ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു

Posted on: September 25, 2017 2:00 pm | Last updated: September 25, 2017 at 2:00 pm

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് പത്മഭൂഷണ്‍ നല്‍കാന്‍ ശുപാര്‍ശ. കേന്ദ്ര കായിക മന്ത്രാലയമാണ് ശുപാര്‍ശ നല്‍കിയത്. ഇത്തവണ സിന്ധുവിന്റെ പേര് മാത്രമാണ് ഈ പുരസ്‌കാരത്തിനായി നല്‍കിയത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി, കൊറിയന്‍ ഓപ്പന്‍ സൂപ്പര്‍ സീരീസ് കിരീടം തുടങ്ങിയ നേട്ടങ്ങള്‍ പരിഗണിച്ചാണ് സിന്ധുവിന്റെ പേര് ശുപാര്‍ശ ചെയ്തത്. 2016ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം, 2015ല്‍ പത്മശ്രീ പുരസ്‌കാരം, 2013ല്‍ അര്‍ജുന അവാര്‍ഡ് എന്നിവ സിന്ധുവിന് ലഭിച്ചിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ ഈ പുരസ്‌കാരത്തിന് ബി.സി.സി.ഐ നേരത്തെ നാമനിര്‍ദേശം ചെയ്തിരുന്നു.