ഉപരിതലത്തില്‍ ഒതുങ്ങുന്ന വികസനം

Posted on: September 24, 2017 7:11 am | Last updated: September 23, 2017 at 11:06 pm

ഇന്ത്യ വികസനത്തിലേക്ക് കുതിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുള്ളതാണെന്നും തന്റെ മണ്ഡലമായ വാരാണസിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വഡോദര മനാമഹ എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യവേ മോദി അവകാശപ്പെടുകയുണ്ടായി. രാജ്യത്ത് ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനാണത്രേ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. വികസനക്കുതിപ്പിലാണ് തന്റെ ഭരണത്തില്‍ ഇന്ത്യയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് എന്തെല്ലാം വികസന പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്? ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെയും അരുവത്കരിക്കപ്പെട്ട ദളിത്, പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിന് വേണ്ടി എന്തെല്ലാം ചെയ്തു? ഒരു രാജ്യത്തിന്റെയും ജനതയുടെയും വളര്‍ച്ചയുടെ ഒന്നാമത്തെ അളവുകോല്‍ വ്യാവസായിക, നഗര വികസനമല്ല, മാനുഷിക വികസനമാണ്. സാക്ഷരതാ നിരക്ക്, ആരോഗ്യം, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം, ശിശുമരണം, വരുമാനം, തൊഴിലവസരം തുടങ്ങിയവയാണ് മാനുഷിക വികസനത്തിന്റെ സൂചികകള്‍. ഇന്ത്യന്‍ ജനതയില്‍ മുപ്പത്തിയഞ്ച് ശതമാനത്തോളം പേര്‍ ഇന്നും ദാരിദ്ര്യ രേഖക്ക് താഴെയാണ്. അതീവ ദരിദ്രാവസ്ഥയില്‍ കഴിയുന്ന ലോകത്തെ 120 കോടി ജനതയുടെ മൂന്നിലൊന്നും ഇന്ത്യക്കാരാണെന്നാണ് ലോക ബേങ്ക് പഠനത്തില്‍ കണ്ടെത്തിയത്. മോദിയുടെ കക്ഷി ഭരിക്കുന്ന യു പി, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നല്ലൊരു വിഭാഗം പരമദരിദ്രരും നിരക്ഷരരുമാണ്. യു പിയിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കാതെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുന്ന വിവരം അടിക്കടി പുറത്തു വന്നു കൊണ്ടിരിക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ കാര്യക്ഷമതയും ഗുണമേന്മയും ഊഹിക്കാവുന്നതേയുള്ളൂ. ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ അയല്‍ രാഷ്ട്രമായ ബംഗ്ലാദേശിനേക്കാള്‍ മോശമാണ് നമ്മുടെ സ്ഥിതി.

ബുള്ളറ്റ് ട്രെയിന്‍, മെട്രോ സിറ്റികള്‍, വിമാനത്താവളങ്ങള്‍, എക്‌സ്പ്രസ് ഹൈവേകള്‍ പോലുള്ള ശതസഹസ്ര കോടികള്‍ ചെലവിട്ട് നടപ്പാക്കുന്ന വന്‍ പദ്ധതികളോടും സഹസ്ര കോടികള്‍ ചെലവിട്ട് പ്രതിമകള്‍ സ്ഥാപിക്കുന്നതിലുമാണ് ബി ജെ പി സര്‍ക്കാറുകള്‍ക്ക് താത്പര്യം. 3000 കോടി ചെലവിലാണ് ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയും അനുബന്ധ സ്മാരകവും നിര്‍മിക്കുന്നത്. മഹാരാഷ്ട്രയില്‍ മുംബൈ മറൈന്‍ ഡ്രൈവില്‍ അറബിക്കടലില്‍ ഛത്രപതി ശിവജി സ്മാരക പ്രതിമ സ്ഥാപിക്കുന്നത് 3600 കോടി ചെലവിട്ടാണത്രെ. ഭൂരിഭാഗം വരുന്ന ജനതക്ക് മലമൂത്ര വിസര്‍ജനത്തിന് സംവിധാനമില്ലാത്ത, ആവശ്യത്തിന് കുടിവെള്ളം കിട്ടാത്ത രാജ്യത്താണ് ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ചു ആര്‍ക്കും ഒരു ഉപകാരവും ചെയ്യാത്ത പ്രതിമാനിര്‍മാണം,

അതിസമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമുള്ള സ്വാധീനം മൂലമായിരിക്കണം പ്രധാനമായും അവരെ ലക്ഷ്യമാക്കിയാണ് സര്‍ക്കാറുകളുടെ വികസന പദ്ധതികള്‍ ഏറെയും. സാധാരണക്കാരനും കര്‍ഷകനും കടം നല്‍കാന്‍ വിമുഖത കാണിക്കുന്ന ബേങ്കുകള്‍ അതിസമ്പന്നരുടെ സഹസ്രകോടികള്‍ എഴുതിത്തള്ളുന്നത് എത്ര ലാഘവത്തോടെയാണ്! കുടിവെള്ളവും തല ചായ്ക്കാനൊരിടവും പശിയടക്കാന്‍ അന്നവും ചോദിക്കുന്നവരോട് ബുള്ളറ്റ് ട്രെയിന്‍ തരാമെന്ന് പറയുന്ന വികസനമല്ല രാജ്യത്തിന് ഇന്ന് ആവശ്യം; ജനങ്ങളില്‍ ബഹു ഭൂരിപക്ഷത്തിനും ഉപകാരപ്പെടുന്ന വികസനമാണ്. ഇന്ത്യ അദാനിമാരുടെയും അംബാനിമാരുടെയും മാത്രമല്ല, കോടിക്കണക്കിന് സാധാരണക്കാരുടെയും രാജ്യമാണെന്ന കാര്യം ഭരണ തലപ്പത്തിരിക്കുന്നവര്‍ മറക്കരുത്. ഗ്രാമീണരുടെയും സാധാരണക്കാരന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടത്തിന് സാധിക്കുന്നിടത്താണ് വികസനത്തിന് ആത്മാവ് ഉണ്ടാകുന്നതെന്നാണ് ഗാന്ധിജി പഠിപ്പിച്ചത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ സാധാരണക്കാരന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതെ എത്ര വലിയ വ്യവസായശാലകള്‍ വന്നാലും വ്യാപാര സമുച്ചയങ്ങള്‍ സ്ഥാപിച്ചാലും വികസനം യാഥാര്‍ഥ്യമാകില്ല. രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ഭരണകൂടങ്ങള്‍ ഊറ്റം കൊള്ളുമ്പോള്‍ അവശേഷിക്കുന്നവരുടെ അവസ്ഥയെന്തെന്ന് ശ്രദ്ധിക്കുന്നില്ല.

ജനങ്ങള്‍ക്കിടയിലെ സാമ്പത്തികാസമത്വം കൂടുതല്‍ രൂക്ഷമാകുകയായിരിക്കും സാധാരണക്കാരന്റെ ഉന്നമനം മറന്നുള്ള പദ്ധതികളില്‍ ശ്രദ്ധയൂന്നുന്നതിന്റെ ഫലം. സമ്പത്ത് ഉപരിതലത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന വികസനം കൊണ്ട് ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. ഇന്ത്യയിലെ നിലവിലെ പദ്ധതികള്‍ക്കൊന്നും അസമത്വം കുറക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു പഠന റിപ്പോര്‍ട്ടില്‍ ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി (ഫ്രാന്‍സ്) അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.

സാധാരണക്കാരനെയും പിന്നാക്ക വിഭാഗങ്ങളെയും മുന്നില്‍ കണ്ടുകൊണ്ട് വികസന വീക്ഷണത്തില്‍ സമൂലമായ മാറ്റവും പൊളിച്ചെഴുത്തുമാണ് ഇന്ത്യയുടെ ശരിയായ വികസനത്തിന് ഇന്നാവശ്യം.

ഉപരിതലത്തില്‍
ഒതുങ്ങുന്ന വികസനം
ഇന്ത്യ വികസനത്തിലേക്ക് കുതിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുള്ളതാണെന്നും തന്റെ മണ്ഡലമായ വാരാണസിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വഡോദര മനാമഹ എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യവേ മോദി അവകാശപ്പെടുകയുണ്ടായി. രാജ്യത്ത് ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനാണത്രേ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. വികസനക്കുതിപ്പിലാണ് തന്റെ ഭരണത്തില്‍ ഇന്ത്യയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് എന്തെല്ലാം വികസന പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്? ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെയും അരുവത്കരിക്കപ്പെട്ട ദളിത്, പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിന് വേണ്ടി എന്തെല്ലാം ചെയ്തു? ഒരു രാജ്യത്തിന്റെയും ജനതയുടെയും വളര്‍ച്ചയുടെ ഒന്നാമത്തെ അളവുകോല്‍ വ്യാവസായിക, നഗര വികസനമല്ല, മാനുഷിക വികസനമാണ്. സാക്ഷരതാ നിരക്ക്, ആരോഗ്യം, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം, ശിശുമരണം, വരുമാനം, തൊഴിലവസരം തുടങ്ങിയവയാണ് മാനുഷിക വികസനത്തിന്റെ സൂചികകള്‍. ഇന്ത്യന്‍ ജനതയില്‍ മുപ്പത്തിയഞ്ച് ശതമാനത്തോളം പേര്‍ ഇന്നും ദാരിദ്ര്യ രേഖക്ക് താഴെയാണ്. അതീവ ദരിദ്രാവസ്ഥയില്‍ കഴിയുന്ന ലോകത്തെ 120 കോടി ജനതയുടെ മൂന്നിലൊന്നും ഇന്ത്യക്കാരാണെന്നാണ് ലോക ബേങ്ക് പഠനത്തില്‍ കണ്ടെത്തിയത്. മോദിയുടെ കക്ഷി ഭരിക്കുന്ന യു പി, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നല്ലൊരു വിഭാഗം പരമദരിദ്രരും നിരക്ഷരരുമാണ്. യു പിയിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കാതെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുന്ന വിവരം അടിക്കടി പുറത്തു വന്നു കൊണ്ടിരിക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ കാര്യക്ഷമതയും ഗുണമേന്മയും ഊഹിക്കാവുന്നതേയുള്ളൂ. ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ അയല്‍ രാഷ്ട്രമായ ബംഗ്ലാദേശിനേക്കാള്‍ മോശമാണ് നമ്മുടെ സ്ഥിതി.

ബുള്ളറ്റ് ട്രെയിന്‍, മെട്രോ സിറ്റികള്‍, വിമാനത്താവളങ്ങള്‍, എക്‌സ്പ്രസ് ഹൈവേകള്‍ പോലുള്ള ശതസഹസ്ര കോടികള്‍ ചെലവിട്ട് നടപ്പാക്കുന്ന വന്‍ പദ്ധതികളോടും സഹസ്ര കോടികള്‍ ചെലവിട്ട് പ്രതിമകള്‍ സ്ഥാപിക്കുന്നതിലുമാണ് ബി ജെ പി സര്‍ക്കാറുകള്‍ക്ക് താത്പര്യം. 3000 കോടി ചെലവിലാണ് ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയും അനുബന്ധ സ്മാരകവും നിര്‍മിക്കുന്നത്. മഹാരാഷ്ട്രയില്‍ മുംബൈ മറൈന്‍ ഡ്രൈവില്‍ അറബിക്കടലില്‍ ഛത്രപതി ശിവജി സ്മാരക പ്രതിമ സ്ഥാപിക്കുന്നത് 3600 കോടി ചെലവിട്ടാണത്രെ. ഭൂരിഭാഗം വരുന്ന ജനതക്ക് മലമൂത്ര വിസര്‍ജനത്തിന് സംവിധാനമില്ലാത്ത, ആവശ്യത്തിന് കുടിവെള്ളം കിട്ടാത്ത രാജ്യത്താണ് ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ചു ആര്‍ക്കും ഒരു ഉപകാരവും ചെയ്യാത്ത പ്രതിമാനിര്‍മാണം,

അതിസമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമുള്ള സ്വാധീനം മൂലമായിരിക്കണം പ്രധാനമായും അവരെ ലക്ഷ്യമാക്കിയാണ് സര്‍ക്കാറുകളുടെ വികസന പദ്ധതികള്‍ ഏറെയും. സാധാരണക്കാരനും കര്‍ഷകനും കടം നല്‍കാന്‍ വിമുഖത കാണിക്കുന്ന ബേങ്കുകള്‍ അതിസമ്പന്നരുടെ സഹസ്രകോടികള്‍ എഴുതിത്തള്ളുന്നത് എത്ര ലാഘവത്തോടെയാണ്! കുടിവെള്ളവും തല ചായ്ക്കാനൊരിടവും പശിയടക്കാന്‍ അന്നവും ചോദിക്കുന്നവരോട് ബുള്ളറ്റ് ട്രെയിന്‍ തരാമെന്ന് പറയുന്ന വികസനമല്ല രാജ്യത്തിന് ഇന്ന് ആവശ്യം; ജനങ്ങളില്‍ ബഹു ഭൂരിപക്ഷത്തിനും ഉപകാരപ്പെടുന്ന വികസനമാണ്. ഇന്ത്യ അദാനിമാരുടെയും അംബാനിമാരുടെയും മാത്രമല്ല, കോടിക്കണക്കിന് സാധാരണക്കാരുടെയും രാജ്യമാണെന്ന കാര്യം ഭരണ തലപ്പത്തിരിക്കുന്നവര്‍ മറക്കരുത്. ഗ്രാമീണരുടെയും സാധാരണക്കാരന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടത്തിന് സാധിക്കുന്നിടത്താണ് വികസനത്തിന് ആത്മാവ് ഉണ്ടാകുന്നതെന്നാണ് ഗാന്ധിജി പഠിപ്പിച്ചത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ സാധാരണക്കാരന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതെ എത്ര വലിയ വ്യവസായശാലകള്‍ വന്നാലും വ്യാപാര സമുച്ചയങ്ങള്‍ സ്ഥാപിച്ചാലും വികസനം യാഥാര്‍ഥ്യമാകില്ല. രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ഭരണകൂടങ്ങള്‍ ഊറ്റം കൊള്ളുമ്പോള്‍ അവശേഷിക്കുന്നവരുടെ അവസ്ഥയെന്തെന്ന് ശ്രദ്ധിക്കുന്നില്ല.

ജനങ്ങള്‍ക്കിടയിലെ സാമ്പത്തികാസമത്വം കൂടുതല്‍ രൂക്ഷമാകുകയായിരിക്കും സാധാരണക്കാരന്റെ ഉന്നമനം മറന്നുള്ള പദ്ധതികളില്‍ ശ്രദ്ധയൂന്നുന്നതിന്റെ ഫലം. സമ്പത്ത് ഉപരിതലത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന വികസനം കൊണ്ട് ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. ഇന്ത്യയിലെ നിലവിലെ പദ്ധതികള്‍ക്കൊന്നും അസമത്വം കുറക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു പഠന റിപ്പോര്‍ട്ടില്‍ ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി (ഫ്രാന്‍സ്) അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. സാധാരണക്കാരനെയും പിന്നാക്ക വിഭാഗങ്ങളെയും മുന്നില്‍ കണ്ടുകൊണ്ട് വികസന വീക്ഷണത്തില്‍ സമൂലമായ മാറ്റവും പൊളിച്ചെഴുത്തുമാണ് ഇന്ത്യയുടെ ശരിയായ വികസനത്തിന് ഇന്നാവശ്യം.