നോട്ട് നിരോധനം അനാവശ്യ സാഹസം: മന്‍മോഹന്‍ സിംഗ്

Posted on: September 23, 2017 3:45 pm | Last updated: September 23, 2017 at 3:45 pm
SHARE

ന്യൂഡല്‍ഹി: നോട്ട് നിരോധന നടപടി അനാവശ്യ സാഹസമായിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യയിലെ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട് നിരോധനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മൊഹാലിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.

നോട്ട് നിരോധനം ഒരു പരിഷ്‌കൃത രാജ്യത്തും വിജയിച്ചിട്ടില്ല സാങ്കേതികമായും സാമ്പത്തികമായും ഇത്തരമൊരു സാഹസം ആവശ്യമുണ്ടായിരുന്നില്ലെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here