മുംബൈയിലെ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; നിരവധി പേരെ രക്ഷപ്പെടുത്തി

Posted on: September 22, 2017 2:54 pm | Last updated: September 22, 2017 at 2:54 pm

മുംബൈ: താന ജില്ലയിലെ ബീവണ്ടിയിലെ കെട്ടിടത്തില്‍ തീപ്പിടിത്തം. ആളുകള്‍ താമിസിക്കുന്ന കെട്ടിടത്തില്‍ ഇന്ന് രാവിലെയോടെയാണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു. കെട്ടിട സമുച്ചയത്തിന് സമീപമുള്ള രണ്ട് പെട്രോള്‍ പമ്പുകള്‍ സുരക്ഷ മുന്‍നിര്‍ത്തി താത്കാലികമായി അടച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.