Connect with us

National

പാക്കിസ്ഥാന്‍ 'ടെററിസ്ഥാനാ'യി മാറിയെന്ന് യുഎന്നില്‍ ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി/ജനീവ: യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചും പോറ്റിവളര്‍ത്തിയും പാക്കിസ്ഥാന്‍ ടെററിസ്ഥാനായി മാറിയെന്ന് ഇന്ത്യ പറഞ്ഞു. ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും യുഎന്‍ പൊതുസഭയില്‍ ഇന്ത്യയുടെ പ്രതിനിധീ ഇനം ഗംഭീര്‍ വ്യക്തമാക്കി.

തീവ്രവാദത്തെ ഉത്പാദിപ്പിക്കലും കയറ്റുമതി ചെയ്യുകയുമാണ് പാക്കിസ്ഥാന്റെ പ്രധാന വ്യവസായം. ഉസാമ ബിന്‍ ലാദന്‍ അടക്കം തീവ്രവാദികളെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് എങ്ങനെ ഭീകരവാദത്തിന്റെ ഇരയായി സ്വയം ചിത്രീകരിക്കാനാകുമെന്നും ഇന്ത്യ ചോദിച്ചു.

കാശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടണമെന്ന പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഘാഖാന്‍ അബ്ബാസിയുടെ ആവശ്യത്തിന് മറുപടിയായാണ് ഇന്ത്യ തുറന്നടിച്ചത്. കാശ്മീരില്‍ യുഎന്‍ പ്രതിനിധിയെ നിയമിക്കണം എന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.

Latest