Connect with us

National

പ്രവാസികാര്യ ക്ഷേമസമിതി തെളിവെടുപ്പ് യോഗത്തില്‍ പരാതികളുടെ പ്രളയം

Published

|

Last Updated

മുംബൈ കേരള ഹൗസില്‍ പ്രവാസികാര്യ ക്ഷേമസമിതി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തിയ തെളിവെടുപ്പില്‍ കാരാട്ട് റസാക്ക് എം എല്‍ എ സംസാരിക്കുന്നു

മുംബൈ: പ്രവാസികാര്യ ക്ഷേമസമിതിയംഗങ്ങളായ കേരള എം എല്‍ എ മാര്‍ക്ക് മുന്നില്‍ പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളുടെ പരാതി പ്രളയം, മുംബൈ കേരള ഹൗസില്‍ നടന്ന പ്രവാസികാര്യ ക്ഷേമസമിതിയംഗങ്ങളുടെ തെളിവെടുപ്പ് യോഗത്തിലാണ് പ്രവാസികള്‍ നിരവധി നീറുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും നിരത്തിയത്.

പ്രവാസികാര്യ സമിതിയംഗങ്ങളായ കെ വി അബ്ദുല്‍ ഖാദര്‍, പാറക്കല്‍ അബ്ദുല്ല, കാരാട്ട് റസാക്ക്, അന്‍വര്‍ സാദത്ത്, പി അബ്ദുറഹിമാന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ പ്രവാസികളുടെ പ്രശ്‌നതെളിവെടുപ്പിന് ശേഷമാണ് നിയമസഭാംഗങ്ങള്‍ മുംബൈയില്‍ എത്തിയത്. പ്രവാസികാര്യ സമിതി ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
മുംബൈയിലെ മലയാളികള്‍ പരിഹാരം കാണേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ സമിതി മുമ്പാകെ അവതരിപ്പിച്ചു. സര്‍ക്കാര്‍ വളരെയേറെ ആദരവോടെയാണ് പ്രവാസി മലയാളികളെ കാണുന്നതെന്നും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും അതിനുള്ള പരിഹാരങ്ങളും കാണാന്‍ 2018 ജനുവരി മാസം ഒത്തുചേരുന്ന ആഗോള കേരളസഭ അതിനുള്ള തുടക്കമാണെന്ന് അധ്യക്ഷ പ്രസംഗത്തിനിടയില്‍ കെ വി അബ്ദുല്‍ ഖാദര്‍ യോഗത്തെ അറിയിച്ചു.
മുംബൈ മലയാളി സംയുക്ത സമരസമിതി ചെയര്‍മാന്‍ പി ഡി ജയപ്രകാശ്, എയ് മ ഭാരവാഹി ഉപേന്ദ്രനാഥ മേനോന്‍, ആത്മ പ്രതിനിധി ജി എസ് പിള്ള, ജനകീയ കേന്ദ്ര സംഘടനാ പ്രതിനിധി ഡോ. വേണുഗോപാല്‍, മോഹന്‍ കണ്ടത്തില്‍, യാത്രാ സമിതി ഭാരവാഹികളായ ശശികുമാര്‍, കെ ടി നായര്‍, കെ കെ എസ് ശ്രീകുമാര്‍, എം എ ഖാലിദ്, യു എന്‍ ഗോപിനാഥന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ. പത്മ ദിവാകരന്‍ സ്വാഗതവും നോര്‍ത്ത് റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

 

Latest