പോലീസുകാരെ കൈയേറ്റം ചെയ്ത എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്

Posted on: September 21, 2017 11:58 am | Last updated: September 21, 2017 at 2:41 pm

തൊടുപുഴ: പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത എസ്‌ഐഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറി എംഎസ് ശരത്ത് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ശരത്ത് ഒന്നാം പ്രതിയാണ്. ജോലി തടസപ്പെടുത്തല്‍, സംഘര്‍ഷം തടയാനെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്.

മര്‍ദനമേറ്റ പോലീസുകാരന്‍ അക്രമത്തെക്കുറിച്ച് ഇന്നു രാവിലെ തൊടുപുഴ ഡിവൈഎസ്പിക്കു മൊഴി നല്‍കിയിരുന്നു. ഇന്നലെ രാവിലെ തൊടുപുഴ പോലീസ് സ്‌റ്റേഷന് മുമ്പിലായിരുന്നു സംഭവം. എഎസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ശരത്തിന്റെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു. സ്‌റ്റേഷനു മുന്നില്‍ നടന്ന സംഘര്‍ഷം തടയാന്‍ എത്തിയപ്പോളായിരുന്നു ആക്രമണം.