സിദ്ധീഖ് പന്നൂരിനെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആദരിച്ചു

Posted on: September 20, 2017 9:53 pm | Last updated: September 20, 2017 at 9:53 pm
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഉപഹാരം സിദ്ധീഖ് പന്നൂരിന് ആര്‍ എല്‍ ബൈജു സമ്മാനിക്കുന്നു.

താമരശ്ശേരി: സിറാജ് താമരശ്ശേരി ലേഖകന്‍ സിദ്ധീഖ് പന്നൂരിനെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആദരിച്ചു. പത്ര-ദൃശ്യ മാധ്യമ രംഗത്തെ വിലപ്പെട്ട സേവനങ്ങള്‍ പരിഗണിച്ചാണ് ഉപഹാരം നല്‍കി ആദരിച്ചത്. അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ്ജഡ്ജുമായിരുന്ന ആര്‍ എല്‍ ബൈജു ഉപഹാരം നല്‍കി.

കോടഞ്ചേരി എസ് ഐ. കെ ടി ശ്രീണിവാസന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(തലശ്ശേരി) ആയി പ്രമോഷന്‍ ലഭിച്ച ആര്‍ എല്‍ ബൈജുവിന് കോടഞ്ചേരി പേലീസിന്റെ ഉപഹാരം എസ് ഐ. കെ ടി ശ്രീണിവാസന്‍ സമ്മാനിച്ചു. അഡീഷനല്‍ എസ് ഐ രാജന്‍, പവിഴം ബൈജു, ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍ ശ്രീജ അയ്യപ്പന്‍ സംബന്ധിച്ചു. എ എസ് ഐ പുരുഷോത്തമന്‍ സ്വാഗതവും സിദ്ധീഖ് പന്നൂര്‍ നന്ദിയും പറഞ്ഞു.