ടാറ്റ നെക്‌സോണ്‍ നാളെ നിരത്തിലിറങ്ങും

Posted on: September 20, 2017 8:15 pm | Last updated: September 20, 2017 at 8:15 pm


ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റയുടെ പുതിയ കോംപാക്ട് എസ് യു വി നെക്‌സോണ്‍ നാളെ വിപണിയില്‍ അവതരിപ്പിക്കും. ഡീസല്‍, പെട്രോള്‍ എന്‍ജിനുകളിലായി നാല് വേരിയന്റുകളാണ് വിപണിയില്‍ എത്തുന്നത്. നെക്‌സോണ്‍ എക്‌സ് ഇ, എക്‌സ് എം, എക്‌സ് ടി, എക്‌സ് ഇസഡ് പ്ലസ് എന്നീ വേരിയന്റുകളാണ് നെക്‌സോണ് ഉണ്ടാകുക.

പെട്രോള്‍ വെര്‍ഷന്‍് മൂന്ന് സിലിണ്ടറോട് കൂടിയ 1.2 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ കരുത്ത് പകരും. 110 എച്ച് പി കരുത്തും 170 എന്‍എം ടോര്‍ക്കും ഇത് പ്രധാനം ചെയ്യുന്നു. നാല് സിലിണ്ടറോട് കൂടിയതാണ് ഡീസല്‍ എന്‍ജിന്‍. ഒന്നര ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡീസല്‍ എന്‍ജിന് 110 എച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും നല്‍കും. രണ്ട് എന്‍ജിനുകളിലും ആറ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണുള്ളത്.

വിവിധ വേരിയന്റുകളും പ്രത്യേകതകളും:

ടാറ്റ നെക്‌സോണ്‍ എക്‌സ് ഇ:

 • LED ലൈറ്റുകളോട് കൂടിയ ടെയില്‍ ലാംപ്
 • സിംഗിള്‍ ടോണ്‍ വീല്‍ കവര്‍
 • 195/65 ടയറുകളും 16 ഇഞ്ച് സ്റ്റീല്‍ വീലുകളും
 • മൂന്ന്-ടോണ്‍ ഇന്റീരിയറുകള്‍
 • ഫാബ്രിക്ക് സീറ്റുകള്‍
 • മുന്‍വാതിലില്‍ കുട വെക്കാനുള്ള സൗകര്യം
 • കപ്പ് ഹോള്‍ഡര്‍, വാലറ്റ് ഹോള്‍ഡര്‍, കാര്‍ഡ് ഹോള്‍ഡര്‍,
 • തുടങ്ങിയവയോട് കൂടിയ ഗ്ലൗബോക്‌സ്
 • മടക്കിവെക്കാന്‍ കഴിയുന്ന പിന്‍സീറ്റ്
 • ഡ്യുവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍
 • എബിഎസ്, ഇബിഡി ബ്രേക്കിംഗ് സിസ്റ്റം
 • മള്‍ട്ടി ഡ്രൈവ് മോഡുകള്‍
 • മാനുവല്‍ കാലാവസ്ഥാ നിയന്ത്രണം
 • ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്
 • ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍

ടാറ്റ നെക്‌സോണ്‍ എക്‌സ് ടി:

 • ഷാര്‍ക്ക് ഫിന്റ് ആന്റിന
 • ഡ്യുവല്‍ ടോണ്‍ വീല്‍ കവര്‍സ്
 • നാല് സ്പീക്കറുകളുള്ള Harman ConnectNext സൌണ്ട് സിസ്റ്റം
 • AM / FM, യുഎസ്ബി, Aux-in, iPod, ബ്ലൂടൂത്ത് കണക്ടിവിറ്റി
 • സ്റ്റിയറിംഗില്‍ ഓഡിയോ നിയന്ത്രണങ്ങള്‍
 • റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍
 • റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്
 • നാല് ഡോറിനും പവര്‍ വിന്‍ഡോ
 • ഇലക്ട്രിക് സൈഡ് മിറര്‍
 • ഫാസ്റ്റ് യുഎസ്ബി ചാര്‍ജര്‍

ടാറ്റ നെക്‌സോണ്‍ എക്‌സ് ടി

 • റൂഫിംഗ് റെയില്‍സ്
 • ബോഡി നിറമുള്ള വിംഗ് മിറര്‍, വാതില്‍
 • ഹാന്‍ഡിലുകള്‍
 • ഓട്ടോമാറ്റിക് കാലാവസ്ഥാ നിയന്ത്രണം
 • പിന്നില്‍ എസി വെന്റുകള്‍
 • ഇലക്ട്രിക ഫോള്‍ഡിംഗ് വിംഗ് മിററുകള്‍
 • പിന്നില്‍ പവര്‍ ഔട്ട്‌ലെറ്റ്
 • തണുപ്പിക്കുക്കാന്‍ കഴിയുന്ന ഗ്ലോബോബോക്‌സ്

ടാറ്റ നെക്‌സോണ്‍ എക്‌സ് ഇസഡ് പ്ലസ്:

 • മേല്‍ക്കൂരക്ക് ഇരട്ടനിറം
 • പകല്‍ സമയത്ത് പ്രവര്‍ത്തിക്കുന്ന റണ്ണിംഗ് ലൈറ്റുകള്‍
 • ഉള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍
 • 16 ഇഞ്ച് അലോയ് വീലുകളുള്ള 215/60 ടയറുകള്‍
 • ഫ്രണ്ട് സെന്റര്‍ ആംറസ്റ്റ്, സ്ലൈഡിംഗ് ടാംബര്‍ ഡോര്‍ സ്റ്റോറേജ്
 • 60:40 റേഷ്യോയില്‍ മടക്കിവെക്കാവുന്ന പിന്‍സീറ്റ്
 • എട്ട് സ്പീക്കര്‍ ഹാര്‍മാന്‍ 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
 • ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ, വോയ്‌സ് കമാന്‍ഡ്‌സ്, മെസ്സേജ് റീഡ് ഔട്ട്
 • കാലാവസ്ഥ നിയന്ത്രണങ്ങള്‍ക്കുള്ള വോയ്‌സ് കമാന്‍ഡുകള്‍
 • വാതില്‍ തുറക്കുന്നതിനുള്ള സീറ്റ് അലേര്‍ട്ടുകള്‍, സീറ്റ്
 • ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍, കുറഞ്ഞ ഇന്ധനം, പാര്‍ക്ക് ബ്രേക്ക് റിലീസ്, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവ
 • പിന്‍ പാര്‍ക്കിംഗ് ക്യാമറ
 • ഡേനൈറ്റ് റിയര്‍വ്യൂ മീറ്റര്‍
 • ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫേഗ് ലാമ്പുകള്‍
 • പിന്നില്‍ defogger
 • ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാന്‍ സൗകരയം
 • ഉയരം ക്രമീകരിക്കാവുന്ന സീറ്റ്‌ബെല്‍റ്റുകള്‍
 • പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടിംഗ്