Connect with us

Kerala

ജലസ്രോതസ്സുകള്‍ മലിനമാക്കിയാല്‍ മൂന്ന് വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും

Published

|

Last Updated

തിരുവനന്തപുരം: ജലസ്രോതസുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുളള നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ വിധിക്കുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താനുള്ള നിയമഭേദഗതിയാണ് ആലോചിക്കുന്നത്. നിലവിലെ നിയമത്തില്‍ പതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ, തടവ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയും. ഡാം സേഫ്റ്റി അതോറിറ്റിയുമായുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷമേ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയൂ.

Latest