Connect with us

Gulf

സഈദിയില്‍ ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് സൂചന; കൂട്ടുക എണ്‍പത് ശതമാനം വരെ

Published

|

Last Updated

ദമാം : സഊദിയില്‍ ഇന്ധന വില വര്‍ധനവ് വരുമെന്ന് റിപ്പോര്‍ട്ട്.
പുതിയ നിരക്ക് ഈ വര്‍ഷാവസാനത്തോടെ നിലവില്‍ വരുമെന്നു ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുവാനും ഇന്ധനത്തിന്റെ ഉപഭോഗം കുറക്കുവാനും രാജ്യത്ത് ആവശ്യമായ ഊര്‍ജം സംഭരിക്കുവാനുമാണ് സഊദി ലക്ഷ്യമിടുന്നത്.

2015ല്‍ ഗ്രീന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 67 ശതമാനവും, റെഡ് 95 വിഭാഗത്തിലുള്ള പെട്രോളിന് 50 ശതമാനവും അതായത് 60 ഹലാലയില്‍ നിന്നും 90 ഹലാലയായും വര്‍ധിപ്പിച്ചിരുന്നു. രാഷ്ട്രത്തിന്റെ മുഖ്യവരുമാന സ്രോതസ്സായ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് പ്രദേശികമായി വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സഈദി വിഷന്‍ 2030ന്റെ ഭാഗമാണ്. മറ്റു ഇന്ധനങ്ങളുടെയും വൈദ്യുതിയുടെയും വില അടുത്ത വര്‍ഷാദ്യത്തോടെ ഉയരുമെന്നാണ് കരുതുന്നത

സിറാജ് പ്രതിനിധി, ദമാം

Latest