വേങ്ങര ഉപതിരഞ്ഞെടുപ്പ്: പിപി ബഷീറും കെഎന്‍എ ഖാദറും പത്രിക സമര്‍പ്പിച്ചു

Posted on: September 20, 2017 9:18 am | Last updated: September 20, 2017 at 4:23 pm
SHARE

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീറും യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ഭൂപരിഷ്‌കരണവിഭാഗം ഡപ്യൂട്ടി കലക്ടര്‍ മുമ്പാകെയാണ് പിപി ബഷീര്‍ പത്രിക സമര്‍പ്പിച്ചത്. പാലോളി മുഹമ്മദ് കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. വേങ്ങരയില്‍ നടക്കുന്നത് പിടിച്ചെടുത്തല്‍ തിരഞ്ഞെടുപ്പാണെന്ന് പിപി ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ഉപവരണാധികാരിയായ ബിഡിഒക്ക് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിന് ശേഷം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. എസ്ഡിപിഐ സ്ഥാനാര്‍ഥിയും ഇന്ന് പത്രിക സമര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here