നവവധു പാമ്പുകടിയേറ്റ് മരിച്ചു

Posted on: September 19, 2017 10:19 pm | Last updated: September 19, 2017 at 10:19 pm

ചെങ്ങന്നൂര്‍:നവവധു പാമ്പുകടിയേറ്റ് മരിച്ചു. പേരിശ്ശേരി ചിറയില്‍ വീട്ടില്‍ ഷിജുവിന്റെ ഭാര്യ ജോസ്‌വി (24 ) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറിന് പതിവുപോലെ പേരിശ്ശേരി ചിറമേല്‍ ജംഗ്ഷനിലുള്ള കുരിശടിയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷം ഭര്‍ത്തൃമാതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.
ഈ സമയം നല്ല മഴയുണ്ടായിരുന്നു വീട്ടിലെത്തിയ ശേഷം ജോസ്‌വി അസ്വസ്ഥത പ്രകടിപ്പിക്കുകയും,വായില്‍ നുരയും പതയും കണ്ടതിനേത്തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് ഷിജു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 2 മാസമായി. ചെങ്ങന്നൂര്‍ പോലീസെത്തി മൊഴിയെടുത്തു.