പ്രീ സ്‌കൂളുകളുടെ പേരില്‍ വലിയ ചൂഷണം നടക്കുന്നു: മുഖ്യമന്ത്രി

Posted on: September 19, 2017 12:16 pm | Last updated: September 19, 2017 at 12:17 pm

തിരുവനന്തപുരം: പ്രീ സ്‌കൂളുകളുടെ പേരില്‍ സംസ്ഥാനത്ത് വലിയ ചൂഷണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സ്‌കൂളുകളില്‍ വലിയതുക ഫീസ് ഇടാക്കിയാലും നല്‍കാന്‍ രക്ഷിതാക്കള്‍ തയാറാണ്. കുട്ടികളെ തളച്ചിടാനുള്ള ശ്രമമാണ് പലയിടത്തും നടക്കുന്നതെന്നും ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് മാനദണ്ഡങ്ങള്‍ രൂപവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എസ്‌സിഇആര്‍ടി സംഘടിപ്പിച്ച പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി