Connect with us

International

മ്യാന്മര്‍ സൈന്യത്തിന് മേല്‍ ഉപരോധം വേണം: യു എന്‍

Published

|

Last Updated

യു എന്‍: സംഘടിത വംശീയ ആക്രമണത്തെ തുടര്‍ന്ന് 4,10,000ത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ പലായനം ചെയ്യാന്‍ കാരണക്കാരായ മ്യാന്മര്‍ സൈന്യത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭ.
യു എന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടനയാണ് ലോക രാഷ്ട്ര നേതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മ്യാന്മറിലെ വംശീയഹത്യ പ്രധാന വിഷയമാകുന്ന യു എന്‍ പൊതുസഭ ന്യുയോര്‍ക്കില്‍ ചേരാനിരിക്കെയാണ് മനുഷ്യാവകാശ നിരീക്ഷണ സംഘടന ഈ ആവശ്യമുന്നയിച്ചത്.

റാഖിനെ പ്രതിസന്ധി സംബന്ധിച്ച് മ്യാന്മറിന്റെ ജനകീയ നേതാവ് ആംഗ് സാന്‍ സൂകി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസരത്തില്‍ കൂടിയാണ് മനുഷ്യാവകാശ സംഘടനയുടെ ആഹ്വാനം.

മ്യാന്മറില്‍ നിന്ന് റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നത് അടിയന്തരാവസ്ഥക്ക് കാരണമായിരിക്കുകയാണ്. പലായനം ചെയ്‌തെത്തുന്നവര്‍ക്കുള്ള അടിയന്തര സഹായങ്ങള്‍ക്ക് സന്നദ്ധ സംഘടനകള്‍ ബുദ്ധിമുട്ടുന്നുണ്ട്. അഭയാര്‍ഥികളില്‍ പകുതിയോളം പേര്‍ കുട്ടികളാണ്.

Latest