Connect with us

Kerala

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ചതിനെതിരെ ബിസിസിഐ സുപ്രീം കോടതിയില്‍

Published

|

Last Updated

തിരുവനന്തപുരം: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ച ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ബി.സി.സിഐ കോടതിയെ അറിയിച്ചു. തങ്ങള്‍ക്കെതിരെ സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശം റദ്ദാക്കണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടു.

ശ്രീശാന്തിനെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കിയ ബി.സി.സി.ഐ നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഹര്‍ജിയില്‍ ബി.സി.സി.ഐ പറയുന്നു.

ശ്രീശാന്തിനെതിരെ അപ്പീല്‍ നല്‍കരുതെന്ന് കെ.സി.എ അടക്കം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അനുകൂല വിധി വന്നതിനെ തുടര്‍ന്ന് ശ്രീശാന്തിന് കളിക്കളത്തില്‍ പ്രവേശിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കെ.സി.എയും മറ്റും സ്വീകരിച്ചിരുന്നു.