കണ്ണൂരില്‍ കനത്ത മഴയില്‍ തെങ്ങുവീണ് ഒരാള്‍ മരിച്ചു

Posted on: September 17, 2017 9:39 pm | Last updated: September 17, 2017 at 9:41 pm

ചെറുകുന്ന്: കണ്ണൂരില്‍ കനത്ത മഴയില്‍ തെങ്ങുവീണ് ഒരാള്‍ മരിച്ചു.

ചെറുകുന്ന് മടക്കര ഓട്ടക്കണ്ണന്‍ മുഹമ്മദ് കുഞ്ഞി(67)ആണ് മരിച്ചത്.

അതേസമയം ശക്തമായ മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. മൂന്നു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊലീസ്, അഗ്നിശമന ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ വിഭാഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.