Connect with us

International

ഫാദര്‍ ടോം ഉഴുന്നാലില്‍ പത്തുദിവസത്തിനകം കേരളത്തിലെത്തും

Published

|

Last Updated

വത്തിക്കാന്‍ സിറ്റി : യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ പത്തുദിവസത്തിനകം കേരളത്തിലെത്തും. പാസ്‌പോര്‍ട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള പ്രശ്‌നം. ഉടന്‍തന്നെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണ്. തന്നെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. പക്ഷെ എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവര്‍ അതു വെളിപ്പെടുത്തിയിട്ടുമില്ല. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണ്. തന്നെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു.

യെമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനു ശേഷം വത്തിക്കാനില്‍ എത്തിയ ടോം, സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.യെമനിലെ ഭീകരരുടെ തടവില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു.

Latest