ശോഭാ സുരേന്ദ്രന്‍ വേങ്ങരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

Posted on: September 16, 2017 4:27 pm | Last updated: September 16, 2017 at 4:27 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഉപതിരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന നേതാവ് തന്നെ മത്സര രംഗത്ത് വേണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. ബിജെപിക്ക് ഏറ്റവും കുറവ് വോട്ടുകളുള്ള വേങ്ങര മണ്ഡലത്തില്‍ പ്രകടനം മെച്ചപ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

മറ്റൊരു ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പേരും സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കുന്നുണ്ട്. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ സ്ഥാനാര്‍ഥി കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.