ജോലിയെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് വേതനം നല്‍കരുത്: കമല്‍ഹാസന്‍

Posted on: September 15, 2017 7:13 pm | Last updated: September 15, 2017 at 7:13 pm

തൊഴിലെടുക്കാതെ റിസോര്‍ട്ടില്‍ കഴിയുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ക്ക് ശമ്പളം നല്‍കരുതെന്ന് നടന്‍ കമല്‍ഹാസന്‍. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇത് ബാധകം. അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വേതനം നല്‍കരുതെന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിസോര്‍ട്ടുകളില്‍ സുഖമായി കഴിയുന്ന എംഎല്‍എമാര്‍ക്ക് ശമ്പളം നല്‍കരുത്. സമരം ചെയ്യുന്ന അധ്യാപകരെ കോടതി താക്കീത് ചെയ്യാറുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ കാര്യത്തിലും നടപ്പാക്കണമെന്നും കമല്‍ഹാസന്‍ ട്വിറ്ററിലൂടെ പറഞ്ഞു. അടുത്തിടെ കേരളത്തിലെത്തിയ കമലഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുകയും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്ന കാര്യത്തില്‍ സൂചന നല്‍കുകയും ചെയ്തിരുന്നു