ലണ്ടന്‍ മെട്രോ സ്‌റ്റേഷനില്‍ പൊട്ടിത്തെറി: നിരവധിപേര്‍ക്ക് പരിക്ക്

Posted on: September 15, 2017 2:05 pm | Last updated: September 16, 2017 at 8:54 am

ലണ്ടന്‍ മെട്രോ സ്‌റ്റേഷനില്‍ പൊട്ടിത്തെറി. നിരവധിപേര്‍ക്ക് പരിക്കേറ്റു. പഴ്‌സണ്‍സ് ഗ്രീനിലുള്ള തുരങ്കപാതയിലെ മെട്രോ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം 8.15ഓടെയാണ് സ്‌ഫോടനുമുണ്ടായത്. ജീവനക്കാരെല്ലാം ഹാജരുള്ള സമയത്താണ് സ്‌ഫോടനമുണ്ടായത്.

സ്‌റ്റേഷനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു വെയ്സ്റ്റ്ബാസ്‌കറ്റിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതും സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ലണ്ടന്‍ നഗരത്തില്‍ സ്‌ഫോടനമുണ്ടായേക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഭീകരാക്രമണമാണോയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.