സ്‌കൂളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി

Posted on: September 13, 2017 2:39 pm | Last updated: September 13, 2017 at 4:40 pm

ഭോപ്പാല്‍: സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ വിളിക്കുമ്പോള്‍ ഹാജര്‍ പറയുന്നതിനു പകരം ‘ജയ്ഹിന്ദ്’ എന്ന് പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. ഒക്ടോബര്‍ ഒന്നുമുതല്‍ സാറ്റ്‌ന ജില്ലയില്‍ നടപ്പാക്കുന്ന പരിപാടി പിന്നീട് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്നും മന്ത്രി കുന്‍വര്‍ വിജയ് ഷാ പറയുന്നു.

വിദ്യാര്‍ഥികളില്‍ ചെറുപ്പം മുതല്‍ക്കേ രാജ്യം സ്‌നേഹം വളര്‍ത്തുന്നതിന് ഇത് ഉപകരിക്കും. രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ടതായതിനാല്‍ എല്ലാവരും അനുസരിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ജന ശിക്ഷകരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യ പറഞ്ഞത്. നേരത്തെ, സ്‌കൂളുകളില്‍ ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയഗാനം ആലപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.