നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരം നല്‍കാന്‍ മോദിക്ക് കഴിയുമോയെന്ന് വിടി ബല്‍റാം

Posted on: September 13, 2017 12:55 pm | Last updated: September 13, 2017 at 7:26 pm

തിരുവനന്തപുരം: നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം നല്‍കുന്ന ഒരു ഇന്റര്‍വ്യൂയോ പത്ര സമ്മേളനമോ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നുണ്ടാകുമോയെന്ന് വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലാണ് വിടിയുടെ ചോദ്യം. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി നടത്തിയ സംവാദം ചര്‍ച്ചയായതിന് പിന്നാലെയാണ് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പത്രക്കാരുടേയോ വിദ്യാര്‍ത്ഥികളുടേയോ,
ആരുടേതുമാകട്ടെ,
നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരം നല്‍കുന്ന,
തള്ളലും വികാരത്തള്ളിച്ചയുമില്ലാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന,
ഒരു ഇന്റര്‍വ്യൂ/
ഒരു പത്രസമ്മേളനം
ബഹു. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയില്‍ നിന്ന് ഇനിയെങ്കിലും അതുണ്ടാകുമോ എന്നാണറിയേണ്ടത്.
മങ്കി ബാത്ത് പോലുള്ള സ്‌ക്രിപ്റ്റഡ് ഉഡായിപ്പുകളല്ല ഉദ്ദേശിച്ചത് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.