നരോദ പാട്യ കൂട്ടക്കൊലക്കസേ്; അമിത് ഷാക്ക് സമന്‍സ്

Posted on: September 12, 2017 3:39 pm | Last updated: September 12, 2017 at 5:42 pm

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെ നടന്ന നരോദപാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാക്ക് കോടതിയുടെ സമന്‍സ്. കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിച്ച മായാ കൊദ്‌നാനിയുടെ സാക്ഷിയായി വിസ്തരിക്കുന്നതിനാണ് അദ്ദേഹത്തോട് കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നാണ് നിര്‍ദേശം.

ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ പ്രതിയുമായ മായാ കൊദ്‌നാനി അമിത്ഷാക്ക് എതിരെ മൊഴി നല്‍കിയിരുന്നു. അക്രമം നടക്കുമ്പോള്‍ താന്‍ അമിത്ഷാക്ക് ഒപ്പം ആശുപത്രിയില്‍ ആയിരുന്നുവെന്നാണ് കൊദ്‌നാനി മൊഴി നല്‍കിയത്. കേസില്‍ അമിത്ഷാ അടക്കം 14 പേരെ വിചാരണ ചെയ്യണമെന്നും കൊദ്‌നായി ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് വംശഹത്യക്കിടെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടാനിടയായ സംഭവമാണ് നരോദ പാട്യ കൂട്ടക്കൊല. 30 പുരുഷന്മാരും 32 സ്ത്രീകളഉം 33 കുട്ടികളുമാണ് നരോദ പാട്യയില്‍ കൊല്ലപ്പെട്ടത്.