വിദ്യാലയങ്ങള്‍ തുറന്നു; ക്ഷേമാന്വേഷണങ്ങളുമായി ഭരണാധികാരികളെത്തി

Posted on: September 11, 2017 7:57 pm | Last updated: September 11, 2017 at 7:57 pm
SHARE
അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ്
മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അബുദാബിയിലെ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍.

ദുബൈ: വേനലവധിക്കുശേഷം യു എ ഇയിലെ വിദ്യാലയങ്ങള്‍ തുറന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയിലും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അബുദാബിയിലും വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു.

മുന്നറിയിപ്പില്ലാതെയായിരുന്നു ഇരുവരുടെയും സന്ദര്‍ശനം. മേഖലയില്‍ വിവിധയിടങ്ങളില്‍ ഞായറാഴ്ച രാവിലെ കനത്ത ഗതാഗതതടസ്സം അനുഭവപ്പെട്ടു. ഷാര്‍ജയുടെ വിവിധ ഭാഗങ്ങള്‍, പ്രധാനപ്പെട്ട ഹൈവേകള്‍, സഫീര്‍ മാളിനു സമീപം, അല്‍ മജാസ്, അബു ഷഗാറ പാര്‍ക്ക്, നാഷനല്‍ പെയിന്റ്‌സ്, മെഗാ മാള്‍, കള്‍ചറല്‍ സ്‌ക്വയര്‍, ഷാര്‍ജ സയന്‍സ് മ്യൂസിയം എന്നിവിടങ്ങളിലാണ് തടസം അനുഭവപ്പെട്ടത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയിലെ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍.

ദു ബൈയിലും വാഹനഗതാഗതത്തില്‍ തടസമുണ്ടായി. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ, വാഫി മാള്‍, അല്‍ ബര്‍ഷ1 എന്നിവിടങ്ങളിലാണ് ദുബൈയില്‍ ഗതാഗതക്കുരുക്കുണ്ടായത്. ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്ക് പോകുന്ന മുഹമ്മദ് ബിന്‍ സയിദ് റോഡിലും കനത്ത തിരക്കുണ്ടായി. പലയിടത്തും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഇതിനിടെ ചിലയിടങ്ങളില്‍ വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

അല്‍ഖിയാദ മെട്രോ സ്റ്റേഷനു മുന്‍വശമുള്ള ഇത്തിഹാദ് റോഡില്‍ വാഹനത്തിന് തീപിടിച്ചുവെന്ന് ദുബൈ പോലീസ് അറിയിച്ചു. ഇതുവഴി പോകുന്നവര്‍ മറ്റുവഴി സ്വീകരിക്കണമെന്നും പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. സ്‌കൂള്‍ മേഖലയിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here