ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനെന്ന് കെ. മുരളീധരന്‍

Posted on: September 11, 2017 6:13 pm | Last updated: September 11, 2017 at 11:27 pm

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനാണെന്ന് കെ. മുരളീധരന്‍. നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗ്യരാണ്. പ്രവര്‍ത്തകരുടെ ആഗ്രഹം പ്രതിപക്ഷ നേതൃനിരയിലേക്ക് ഉമ്മന്‍ ചാണ്ടി വരണമെന്നതാണ്. ഈ ആഗ്രഹം താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആര്‍എസ്പി നേതാവ് എ.എ. അസീസ് നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്ന് അസീസ് പറഞ്ഞിരുന്നു.