നാക്ക് അരിഞ്ഞ് തള്ളും; എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് ഭീഷണി

Posted on: September 11, 2017 4:47 pm | Last updated: September 11, 2017 at 11:26 pm

ഹൈദരാബാദ്: എഴുത്തുകാരനും ചിന്തകനും ദളിത് പ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യക്കെതിരെ ജീവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണി. വിവാദ പുസ്തകത്തിന്റെ പേരിലാണ് ഭീക്ഷണി. ഇന്നലെ ഉച്ചയ്ക്കാണ് കാഞ്ച ഐലയ്യയെ ഫോണ്‍ വിളിച്ച് അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയത്.

ഭീഷണിക്കെതിരെ കാഞ്ച ഐലയ്യ ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തന്റെ നാക്ക് അരിയുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നുമെന്നും അജ്ഞാതര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

തന്റെ സാമാജിക സ്മഗളുരു കോളത്തൊള്ളു(വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകമാണ് ഭീഷണിക്ക് കാരണമായതെന്നാണ് ഐലയ്യ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഐലയ്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

തന്റെ സാമാജിക സ്മഗളുരു കോളത്തൊള്ളു(വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകമാണ് ഭീഷണിക്ക് കാരണമായതെന്നാണ് ഐലയ്യ പരാതിയില്‍ പറയുന്നത്. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഐലയ്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.