വാഹന പരിശോധനക്കിടെ ട്രക്ക് ഇടിച്ച്‌ അഞ്ച് പോലീസുകാര്‍ മരിച്ചു

Posted on: September 11, 2017 2:57 pm | Last updated: September 11, 2017 at 7:44 pm

മുസാഫര്‍പുര്‍: ബീഹാറിലെ മുസാഫര്‍പൂരില്‍ വാഹന പരിശോധനക്കിടെ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി അഞ്ച് പോലീസുകാര്‍ മരിച്ചു. നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം.

ദേശീയ പാത 28ല്‍ പോലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അനധികൃതമായി മദ്യം കടത്തുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഏപ്രിലില്‍ മദ്യനിരോധനം നടപ്പാക്കിയതോടെ സംസ്ഥാനത്ത് അനധികൃത മദ്യക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.