Connect with us

Kerala

പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊച്ചി: നടിയെ തട്ടികൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫീസര്‍ അനീഷിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമാണ് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ അനീഷിനെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. അനീഷിനെതിരെ വകുപ്പ്തല നടപടിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ കേസിലെ പതിനാലാം പ്രതിയാണ് അനീഷ്.

പള്‍സര്‍ സുനിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കുകയും, കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലേക്ക് മൂന്ന് തവണ വിളിച്ച് പള്‍സര്‍ സുനി പിടിയിലായ വിവരം അനീഷ് അറിയിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് അനീഷ് മാപ്പ് എഴുതി നല്‍കിയെങ്കിലും അന്വേഷണ സംഘം ഇയാളെ പ്രതി ചേര്‍ക്കുകയായിരുന്നു. ദിലീപിനെ വിളിച്ച സിം കാര്‍ഡ് നശിപ്പിച്ചുകളയുകയും ചെയ്തു. ഇതെ തുടര്‍ന്ന് തെളിവ് നശിപ്പിച്ചതിനും അനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലിരിക്കുന്ന പ്രതിയെ സഹായിച്ചതിന് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Latest