അബ്ദുറഹിമാന്‍ക്കയുടെ മരണം ദുഃഖത്തിലാക്കി

Posted on: September 10, 2017 8:58 pm | Last updated: September 10, 2017 at 8:58 pm

അബുദാബി: രണ്ടരപ്പതിറ്റാണ്ടായി പാന്‍ എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് കമ്പനിയില്‍ ജോലി ചെയ്തുവന്ന അബ്ദുറഹിമാന്‍കയുടെ ആകസ്മിക മരണം ദുഃഖത്തിലാക്കി. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം യോഗശാല സ്വദേശിയാണ്. പതിനഞ്ചു ദിവസത്തെ അവധിക്ക് വ്യാഴാഴ്ച നാട്ടിലേക്കു പോയ അദ്ദേഹം ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ കണ്ണൂരിലെ ഹോസ്പിറ്റലില്‍ മരണപ്പെടുകയായിരുന്നു. അബുദാബിയിലെ എല്ലാമലയാളികളോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അബ്ദുറഹിമാന്‍ക്ക. ആത്മീയ സംഗമങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തന്റെ തിരക്കിട്ട ജോലിക്ക്് ശേഷം റൂമിലെത്തി അല്‍പസമയം കൂട്ടുകാരോടൊത്ത് സൗഹൃദംപങ്കിട്ടു, മിക്ക മതപരമായ പരിപാടികളിലും മുന്‍നിരയില്‍ ഇദ്ദേഹം സാന്നിധ്യമറിയിക്കുമായിരുന്നു.

വെറും 8 മാസം കൂടെ താമസിച്ച ആളുപോലും പറയുന്നത്, അറിവിന്റെ അക്ഷരലോകം തുറന്നുതന്ന ഗുരുക്കന്മാരോടെ0ാപ്പം അദ്ദേഹത്തിന്റെ സാന്നനിധ്യവും മനസ്സില്‍ എപ്പോഴും മായാതെ ഉണ്ടാവുമെന്നാണ്. ഭാര്യ: റസിയ, മക്കള്‍: റിയാസ് (എന്‍ജിനിയര്‍) മുഹമ്മദ് ആമീന്‍ (വിദ്യാര്‍ഥി). പരേതനായ അഹ്മദ് ഹാജി സഹോദരനാണ്.