ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

Posted on: September 10, 2017 4:13 pm | Last updated: September 10, 2017 at 4:13 pm
SHARE

ആലപ്പുഴ: എഴുത്തുകാര്‍ക്കുനേരെ ഭീഷണി മുഴക്കിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാനമായ നിരവധി സംഭവങ്ങളില്‍ പിണറായി സര്‍ക്കാരിന് മൗനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നേരത്തേ, ശശികലയ്‌ക്കെതിരേ പോലീസ് സ്വമേധയാ കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് വി.ഡി. സതീശന്‍ എംഎല്‍എ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസംഗവുമായ ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പോലീസിന്റെ കൈയിലുണ്ടെന്നും പ്രസ്താവന നടത്തി 48 മണിക്കൂറായിട്ടും പോലീസ് നടപടിയെടുക്കാത്തത് ആശ്ചര്യപ്പെടുത്തിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.