രജത ജൂബിലി സാഹിത്യോത്സവിന് മലപ്പുറം വെസ്റ്റ് ആതിഥ്യമരുളും

Posted on: September 10, 2017 1:13 pm | Last updated: September 10, 2017 at 1:13 pm

ഖാദിസിയ്യ: എസ് എസ് എഫ് സാഹിത്യോത്സവിന്റെ രജത ജൂബിലി ആഘോഷിക്കുന്ന സാഹിത്യോത്സവ് 2018ന് നിലവിലെ റണ്ണേഴ്‌സ് അപ്പായ മലപ്പുറം വെസ്റ്റ് ആതിഥ്യമരുളും. എസ് എസ് എഫ് സംഘടിത രൂപത്തില്‍ 1993 ആരംഭിച്ച പ്രഥമ സാഹിത്യോത്സവിന് ശേഷം 2005ലാണ് മലപ്പുറം വെസ്റ്റ് രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര സാഹിത്യ മേളക്ക് വേദിയാകുന്നത്.

2005ല്‍ മലപ്പുറം വെസ്റ്റ് ജില്ലാ പരിധിയില്‍ വരുന്ന വെട്ടിച്ചിറ മജ്മഅ് ആണ് കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച എസ് എസ് എഫ് സാഹിത്യോത്സവിന് വേദിയായത്. വേദി സംബന്ധിച്ച് ജില്ലാ കമ്മറ്റി പിന്നീട് അന്തിമ തീരുമാനത്തിലെത്തും.

2018 സാഹിത്യോത്സവ് ആതിഥ്യമരുളുന്ന മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ സമാപന വേദിയില്‍ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയില്‍ നിന്ന് സാഹിത്യോത്സവ് പതാക പതാക ഏറ്റുവാങ്ങി.