ഓര്‍മകള്‍ ഇരമ്പി; കാരണവന്മാരുടെ പഴമപ്പാട്ട്

Posted on: September 8, 2017 11:55 pm | Last updated: September 9, 2017 at 12:29 am


കൊല്ലം: ഇന്നും നാളെയും കൊല്ലം ഖാദിസിയ്യയില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്ന കാരണവന്മാരുടെ പഴമപ്പാട്ട് മത്സരം ഏറെ ഹൃദ്യവും നവ്യാനുഭവവുമായി. പഴയ തലമുറയിലെ പ്രഗത്ഭ ഗായകര്‍ അവതരിപ്പിച്ച വിവിധ ഇശലുകളാലെ ഈരടികള്‍ ശ്രോതാക്കളെ ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകളിലേക്കാനയച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി ഒട്ടേറെ ഗായകര്‍ പരിപാടിയില്‍ പങ്കെടുത്തു. തഴവ ഉസ്താദിന്റെ അല്‍ മവാഹിബുല്‍ ജലിയ്യയുടെയും തക്കല പീര്‍ മൂഹമ്മദ് രചിച്ച തമിഴ്മലയാളം ജ്ഞാനപുകഴ്ച തിരുപ്പാടലിന്റെയും ഇമ്പമാര്‍ന്ന അവതരണങ്ങള്‍ കേള്‍വികാര്‍ക്ക് വേറിട്ട അനുഭവ മായി. എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി റാഷിദ് ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. അഹമ്മദ് സഖാഫി, ആശിഖ് തങ്ങള്‍ സംസാരിച്ചു.