ലോക മൈന്‍ഡ് സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പില്‍ മലയാളിക്ക് വിജയം

Posted on: September 7, 2017 10:15 pm | Last updated: September 7, 2017 at 10:15 pm

ദോഹ: ദോഹയില്‍ നടന്ന നാലാമത് ലോക മൈന്‍ഡ് സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പില്‍ മലയാളിയായ ശശി നായര്‍ക്ക് രണ്ടാം സ്ഥാനം. സ്‌ക്രാബിള്‍ ഇനത്തിലാണ് ഇദ്ദേഹത്തിന്റെ നേട്ടം. 23 രാജ്യങ്ങളില്‍ നിന്ന് 2000 മല്‍സരാര്‍ഥികള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലാണ് ഖത്വറില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ശശി നായരുടെ നേട്ടം. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ വെള്ളൂര്‍ സ്വദേശിയാണ് ശശിനായര്‍.

ലണ്ടന്‍ ആസ്ഥാനമായ മൈന്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയാണ് എല്ലാ വര്‍ഷവും ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ ഇതിനു വേദിയാകുന്നത്. ഖത്വര്‍ ടൂറിസം അതോറിറ്റിയായിരുന്നു പ്രധാന പങ്കാളി.