പുഷ്പക വിമാനത്തിന് റിക്കോര്‍ഡ്

Posted on: September 7, 2017 7:33 pm | Last updated: September 7, 2017 at 7:33 pm

ദുബൈ: മിറകിള്‍ ഗാര്‍ഡന് ഗിന്നസ് ലോകറെക്കോര്‍ഡ്.
പൂക്കള്‍ കൊണ്ട് വലിയ എ 380 വിമാനം നിര്‍മിച്ചതിനാണിത്. ഉദ്യാനത്തിന്റെ ഒത്ത മധ്യത്തിലാണ് എമിറേറ്‌സ് എയര്‍ലൈന്‍സ് മാതൃകയില്‍ പുഷ്പക വിമാനമുള്ളത്.

239 അടി നീളത്തിലും 257 അടി വീതിയിലുമാണ് വിമാനം. നൂറ് കിലോ ഭാരംവരും. ഇതടക്കം നാല് ഗിന്നസ് റെക്കോര്‍ഡുകള്‍ ഈ വര്‍ഷം ദുബൈയും ഷാര്‍ജയും സ്വന്തമാക്കി.